ഫിഫ ബെസ്റ്റ് പുരസ്കാരം ഡിസംബർ പതിനേഴിന് പ്രഖ്യാപിക്കും

0

ഈ വ‍‍ർഷത്തെ ഫിഫ ബെസ്റ്റ് പുരസ്കാരം ഡിസംബർ പതിനേഴിന് പ്രഖ്യാപിക്കും. വിർച്ച്വലായാണ് പുരസ്കാരം പ്രഖ്യാപിക്കുക.സെപ്റ്റംബറിൽ മിലാനിൽ നടക്കേണ്ടിയിരുന്ന ചടങ്ങ് പിന്നീട് മാറ്റിവക്കുകയായിരുന്നു.മികച്ച പുരുഷ വനിതാ താരങ്ങൾ, പരിശീലകർ, ഗോൾകീപ്പർമാർ, മികച്ച ഗോൾ എന്നിവയ്ക്കാണ് പുരസ്കാരം

വോട്ടെടുപ്പിലൂടെയാണ് ജോതാക്കളെ പ്രഖ്യാപിക്കുക.ക്യാപ്റ്റൻമാരും തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകരുമാണ് നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെ നീണ്ടുനില്‍ക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കുക.കഴിഞ്ഞ വർഷം ലിയോണൽ മെസിയും മേഗൻ റപീനോയുമാണ് ഫിഫ ബെസ്റ്റ് പുരസ്കാരങ്ങൾ നേടിയത്.

Leave A Reply

Your email address will not be published.