ഇനി ഫോൺ വഴി വോട്ടു രേഖപ്പെടുത്താം; കണ്ടുപിടിത്തവുമായി മലയാളി ശാസ്ത്രജ്ഞൻ

0

തെരഞ്ഞെടുപ്പിന് വേണ്ടി നൂതന കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് മലയാളി ശാസ്ത്രജ്ഞന്‍ ഋഷികേശ്. പോളിങ് ബൂത്തില്‍ എത്താതെ തന്നെ വിദേശത്ത് താമസിക്കുന്നവര്‍ക്കടക്കം വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്താൻ കഴിയാത്ത പൗരന്മാർക്കും എവിടെയിരുന്നും ഫോണ്‍ ഉപയോഗിച്ച്‌ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ കഴിയുന്ന ഉപകരണമാണ് ഋഷികേശ് കണ്ട്‌ പിടിച്ചത്.

ക്വാറന്റീനില്‍ ഉള്ളവര്‍ക്കും കോവിഡ് രോഗികള്‍ക്കും നടക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും സൗകര്യമനുസരിച്ചു എവിടെ നിന്നും ഫോണിലൂടെ വോട്ട്‌ രേഖപ്പെടുത്താം.ബൂത്തില്‍ സജ്ജീകരിക്കുന്ന വോട്ടിങ്ങ് മെഷീനുമായി ബന്ധപ്പെടുത്തിയുള്ള ഫോണിലേയ്ക്കു ആണ് വോട്ടര്‍ വിളിയ്ക്കേണ്ടത്. ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച വോട്ടര്‍ ഐഡി ആയിട്ടുള്ള ഫോണ്‍ നമ്പറിൽ നിന്നു മാത്രമേ വോട്ടു ചെയ്യാനായി വിളിക്കാൻ സാധിക്കു.

ഈ സംവിധാനത്തിൽ കള്ളവോട്ട് നടക്കില്ലെന്നാണ് ഋഷികേശ് പറയുന്നത്.ഒരാള്‍വോട്ടു ചെയ്തു കഴിഞ്ഞാല്‍ പിന്നെ അതേ വോട്ട് ചെയ്യാന്‍ വിളിക്കാന്‍ കഴിയില്ലെന്നാണ് അവകാശവാദം.

Leave A Reply

Your email address will not be published.