ബലാത്സംഗത്തിനിരയായ 13കാരി ഗര്‍ഭിണിയായ സംഭവം;പിതാവ് അറസ്റ്റിൽ 

0

തളിപ്പറമ്പ്: കുറുമാത്തൂരില്‍ 13കാരി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. ഖത്തറില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രതിയെ തളിപ്പറമ്പ് സി.ഐ എന്‍.കെ സത്യനാഥന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തു.

വിദേശത്ത് ജോലി ചെയ്യുുകയായിരുന്ന പ്രതി നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി ബലാത്സംഗത്തിനിരയാക്കിയത്. ലോക്ഡൗണിന് ശേഷം ഇയാള്‍ വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തു. ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്.
സംഭവം വിദേശത്തുള്ള പിതാവിനെ അറിയിച്ചിരുന്നെങ്കിലും പിതാവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബന്ധുവായ പത്താംക്ലാസുകാരന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ പീഡിപ്പിച്ചുവെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ മൊഴിയിലെ വൈരുധ്യങ്ങളുടെ അടിസ്ഥാനത്തില്‍ വനിതാ പൊലീസുകാരും കൗണ്‍സിലര്‍മാരും സംസാരിച്ചപ്പോഴായിരുന്നു പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
മജിസ്‌ട്രേറ്റിനു മുന്‍പിലും പെണ്‍കുട്ടി പിതാവിന്റെ പേര് വെളിപ്പെടുത്തി. ഇതോടെ പിതാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത പോലീസ് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.