അക്ഷയ് കുമാറിന്‍റെ 500 കോടിയുടെ മാനനഷ്ടക്കേസ്;പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് യൂട്യൂബർ 

0

ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഫയല്‍ ചെയ്ത 500 കോടിയുടെ മാനനഷ്ടക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യൂട്യൂബര്‍ റാഷിദ് സിദ്ദിഖി മറുപടി നോട്ടീസില്‍ അറിയിച്ചു.അഞ്ഞൂറു കോടിയെന്ന് പറഞ്ഞ് സമ്മര്‍ദ്ദത്തിലാക്കാനാണ് അക്ഷയ് കുമാറിന്റെ ശ്രമമെന്നും തന്റെ വീഡിയോകളില്‍ അപകീര്‍ത്തികരമായ ഒന്നും തന്നെയില്ലെന്നും റാഷിദ് പറയുന്നു. 

സുശാന്ത് സിംഗ് രജ്‍പുത് കേസുമായി തന്‍റേ പേര് ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയെന്നായിരുന്നു അക്ഷയ് കുമാര്‍ ആരോപിച്ചത്.റാഷിദ് സിദ്ദിഖി സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളിലൂടെ ഹേറ്റ് ക്യാപെയ്ന്‍ നടത്തിയെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു.
സുശാന്ത് സിംഗ് കേസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങള്‍ കണ്ടെത്തിയത്. റാഷിദിന്‍റെ എഫ്‌എഫ് ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ ശിവസേന ലീഗല്‍ സെല്ലും കേസ് ഫയല്‍ ചെയ്യുകയുണ്ടായി. അപകീര്‍ത്തി പ്രചരണം, മനഃപ്പൂര്‍വ്വമായ അപമാനിക്കല്‍ എന്നീ ചാര്‍ജ്ജുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം ‘ പൊതുവെയുള്ള കാര്യങ്ങളാണ് ചാനലിലൂടെ പറഞ്ഞത്. അതുകൊണ്ടുതത്തെ അപകീര്‍ത്തി ഉണ്ടാക്കിയെന്ന വാദം നിലനില്‍ക്കില്ല.
500 കോടിയുടെ നഷ്ടം എന്ന് പറയുന്നത് അസംബന്ധമാണ്.എന്നെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമമാണത്. നോട്ടീസ് പിന്‍വലിച്ചില്ലെങ്കില്‍ മറ്റു നിയമ നടപടികളിലേക്ക് പോകും’; റാഷിദ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Leave A Reply

Your email address will not be published.