‘അമ്മ’യുടെ തീരുമാനം ഉടൻ വേണ്ട;ബിനീഷിനെതിരെ അന്വേഷണം നടക്കട്ടെ:സുരേഷ് ഗോപി

0

ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ താര സംഘടനയായ അമ്മ എടുത്തു ചാടി തീരുമാനങ്ങൾ എടുക്കേണ്ട കാര്യമില്ലെന്ന് സുരേഷ്‌ഗോപി. അന്വേഷണം നടക്കട്ടെ കുറ്റവാളി ആരെന്ന് അന്വഷണത്തിലൂടെ കണ്ടെത്തട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.അതിന് ശേഷം എന്ത് നടപടി സ്വീകരിക്കണമെന്ന് സംഘടന തീരുമാനിക്കും. എടുത്തു ചാടിയെടുത്ത പല തീരുമാനങ്ങളും വിവാദമാവുകയും പിന്നീട് അത്‌ തിരുത്തേണ്ടിവരുകയും ചെയ്യ്തിട്ടുണ്ട്. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ്‌ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.

Leave A Reply

Your email address will not be published.