ലോകത്തിൽ നിന്ന് കോവിഡിനെ തുരത്താൻ ഒന്നിച്ചുള്ള പോരാട്ടം വേണമെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി

0

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവി ഡെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡിനെ തുരത്താൻ ഒന്നിച്ചുള്ള പോരാട്ടം ആവിശ്യമാണെന്ന് ജി 20 ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു.

ജി 20 നേതാക്കളുമായി നടത്തിയ വെർച്വൽ ചർച്ച മികച്ചതായിരുന്നെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

രണ്ട് ദിവസമായി നീണ്ടുനിൽക്കുന്ന ജി 20 ഉച്ചകോടി നാളെ സമാപിക്കും.ശനിയാഴ്ച വൈകിട്ട് നാലിന് സമാപിച്ച ഉച്ചകോടിയിൽ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പ്, റഷ്യന്‍ പ്രസിഡന്‍റ് വ്‌ലാദിമിര്‍ പുചിന്‍, ചൈനീസ് പ്രസിഡന്‍റ് ജി പെങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉള്‍പ്പെടെ അംഗ രാജ്യങ്ങളുടെയെല്ലാം ഭരണത്തലവന്മാരും അതത് രാജ്യങ്ങളുടെ റിസര്‍വസ് ബാങ്ക് ഗവര്‍ണര്‍മാരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ഓണ്‍ലൈനായി പങ്കെടുത്തു

Leave A Reply

Your email address will not be published.