ഭൂമിയുടെ ആഴമേറിയ മരിയാന ട്രഞ്ചിലേക്ക് 3 പേരെ അയച്ച് ചൈന

0

ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമെന്ന് കരുതപ്പെടുന്ന മരിയാന ട്രഞ്ചില്‍ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കുമായി മൂന്നുപേരെ അയച്ച് ചൈന.വെള്ളിയാഴ്ച സമുദ്രത്തിന്റെ അടിയിൽ പാർക്ക് ചെയ്തിരിക്കുന്ന മുങ്ങിക്കപ്പലിന്റെ ദൃശ്യങ്ങൾ ലൈവായി ചൈന തന്നെ പുറത്തുവിടുകയും ചെയ്തു. ഭൂമിയുടെ ഏറ്റവും ആഴമേറിയ സമുദ്രത്തിൽ ഗവേഷണം നടത്താനാണ് ചൈനീസ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്.

‘ഫെൻഡൂഷെ’ അഥവാ ‘സ്ട്രൈവർ’ എന്ന മുങ്ങിക്കപ്പൽ പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിലേക്ക് 10,000 മീറ്ററിലധികം ഇറങ്ങിയതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി അറിയിച്ചു. മൂന്ന് ഗവേഷകരാണ് പ്രത്യേകം തയാറാക്കിയ മുങ്ങിക്കപ്പലിലുള്ളത്. എവറസ്റ്റ് കൊടുമുടിയേക്കാൾ ആഴമുള്ളതും 2,550 കിലോമീറ്ററിൽ (1,600 മൈൽ) നീളമുള്ളതുമായ മരിയാന ട്രെഞ്ചിന്റെ അടിയിൽ ചുരുക്കം ചിലർ മാത്രമേ സന്ദർശിച്ചിട്ടുള്ളൂ

Leave A Reply

Your email address will not be published.