ശബരി​മലയില്‍ കൂടുതല്‍ ഭക്തരെ അനുവദി​ക്കുന്ന കാര്യം പരി​ഗണി​ക്കും;മന്ത്രി​ കടകംപളളി​ സുരേന്ദ്രൻ 

0

തി​രുവനന്തപുരം: ശബരി​മലയില്‍ കൂടുതല്‍ ഭക്തരെ അനുവദി​ക്കുന്ന കാര്യം പരി​ഗണി​ക്കുമെന്ന് മന്ത്രി​ കടകംപളളി​ സുരേന്ദ്രന്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ ശക്തമായി പാലിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ഒരുദിവസം ആയിരം ഭക്തര്‍ക്കും വാരാന്ത്യങ്ങളില്‍ രണ്ടായിരം ഭക്തര്‍ക്കും മാത്രമാണ് ശബരിമല ദര്‍ശനത്തിന് അനുമതിയുള്ളത്. ഇത് 5000 ആയി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ബുക്കുചെയ്തവര്‍ പോലും ശബരിമല ദര്‍ശനത്തിന് എത്തുന്നില്ല. പ്രതിദിനം മൂന്നരക്കോടിരൂപയിലധികം ഉണ്ടായിരുന്ന വരുമാനം നിലവില്‍ 10 ലക്ഷം രൂപയില്‍ താഴെയായതിനാല്‍
ദേവസ്വം ബോര്‍ഡ് വന്‍ പ്രതിസന്ധി നേരിടുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വംബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയശേഷം തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കും. ഇന്നലെയാണ് 2000 തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്.ഉച്ചപൂജ കഴിഞ്ഞപ്പോഴും തീര്‍ത്ഥാടകര്‍ എത്തുന്നുണ്ടായിരുന്നു. പമ്ബയില്‍ നിന്ന് പുറപ്പെട്ട തീര്‍ത്ഥാടകരെല്ലാം ദര്‍ശനം നടത്തി എന്നുറപ്പ് വരുത്തിയ ശേഷമായിരുന്നു നട അടച്ചത്. വൈകിട്ട് 6 മണിയോടെ നടപ്പന്തല്‍ കാലിയായി. 1768 തീര്‍ത്ഥാടകരെ വൈകിട്ട് 5 വരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് അയച്ചു. നിശ്ചിത 2000 പേര്‍ക്ക് പുറമേ 1000 പേരേകൂടി റിസര്‍വായി ഉള്‍പ്പെടുത്തിയിരുന്നു.
അയ്യായിരത്തോളം ഭക്തര്‍ക്ക് കൊവിഡ് മാനദണ്ഡം പാലിച്ച്‌ ദര്‍ശനം നടത്താനാകും. 1000 പേരെ കൃത്യമായ അകലത്തില്‍ ഒരേസമയം നിര്‍ത്താന്‍ മരക്കൂട്ടം ,ശരംകുത്തി വഴി സന്നിധാനത്തേക്കുള്ള പാതയില്‍ സൗകര്യമൊരുക്കയിട്ടുണ്ട്.എന്നാല്‍ ഈ പാത ഇനിയും തുറന്നിട്ടില്ല. ക്യൂ കോംപ്ളക്സ്, നടപന്തല്‍ എന്നിവ മരക്കൂട്ടം മുതലുണ്ട്. ഇന്നലെ ഭക്തരുടെ സാന്നിദ്ധ്യം മുഴുവന്‍ സമയവും പ്രകടമായിരുന്നു.
ഭക്തരുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞദിവസം ആഴി അണഞ്ഞത് വന്‍ വാര്‍ത്തയായിരുന്നു.

Leave A Reply

Your email address will not be published.