ഉദ്യോഗർത്ഥികൾ സമരത്തിൽ;സർക്കാരിനുള്ള മറുപടി തിരഞ്ഞെടുപ്പിൽ

0

സർക്കാരിനെതിരെ സമരവുമായി പിഎസ്‌സി ഉദ്യോഗാർഥികൾ. നിയമനം നടത്തുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ലെന്നാരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സംസ്ഥാന വ്യാപകമായി തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വരെ റിലേ സമരം തുടരാൻ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനുള്ള മറുപടി നല്‍കുമെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.

ഉയര്‍ന്ന റാങ്കുകളില്‍ ഇടം നേടിയിട്ടും സര്‍ക്കാര്‍ അനാസ്ഥ മൂലം അവസരം നഷ്ടപ്പെടുമെന്നാണ് ആശങ്ക. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകുന്നത് സമരപന്തലില്‍ നിന്നായിരിക്കും.
വാക്ക് പാലിക്കാതെ നിയമനങ്ങള്‍ ഇനിയും നീണ്ടാല്‍ സെക്രടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ ഉത്തരവ് വിവിധ വകുപ്പുകൾ പാലിച്ചില്ലെന്നും റാങ്ക് പട്ടികയിലുള്ളവർ ആരോപിക്കുന്നു.

Leave A Reply

Your email address will not be published.