ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത,സൗദിയിൽ ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

0

സൗദിയിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത നിർദേശം നൽകി സിവിൽ ഡിഫെൻസ് .

മക്ക, മദീന, ഹായിൽ, അൽ ജൗഫ്, കിഴക്കൻ പ്രവിശ്യ, ഖസീം തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ ഇടിയോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ- പരിസ്ഥിതി സംരക്ഷണ വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.അപകട സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം,വെള്ളച്ചാട്ടമുള്ള പ്രദേശങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.