കോവാക്സീൻ ട്രയൽ വിവാദത്തിൽ

0

ഇന്ത്യ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശീയ കോവിഡ് വാക്സീനായ ‘കോവാക്സീൻ ‘ട്രയൽ വിവാദത്തിൽ .വാക്സീൻ പരീക്ഷിച്ച യുവാവിന് ഗുരുതര രോഗം ബാധിച്ചിട്ടും ട്രയൽ നിറുത്തി വക്കാഞ്ഞതാണ് വിവാദത്തിന് കാരണം.ഹൈദരാബാദിലെ ഭാരത് ബയോടെക് ആണ് വാക്സിൻ വികസിപ്പിച്ചത്.

ഓഗസ്റ്റിൽ നടന്ന ആദ്യ ട്രയലിൽ വാക്സീൻ സ്വീകരിച്ച യുവാവ് ദിവസത്തിനുള്ളിൽ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായി.ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടുകയും ചെയ്തു.ഇയാൾക്ക് നേരത്തേ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പാർശ്വഫലങ്ങൾ കണ്ടെത്തിയാൽ പരീക്ഷണം നിർത്തുകയും പരിശോധനയിൽ വാക്സീന് കുഴപ്പമൊന്നുമില്ലെന്ന് കണ്ടാൽ പരീക്ഷണം തുടരുകയും ചെയ്യുന്നത്താണ് രീതി.മറ്റു കമ്പനികൾ ഒക്കെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പരീക്ഷണം നിർത്തിവെച്ചിരുന്നു. എന്നാൽ ഇക്കാര്യം അറിയിക്കാൻ കമ്പനിയോ സെൻട്രൽ ഡ്രഗ്സ്സ് സ്റ്റാൻഡേർഡ്കൺട്രോൾ ഓർഗനൈസേഷനോ തയ്യാറായില്ല.

Leave A Reply

Your email address will not be published.