കൊമ്പഴയിൽ കാട്ടാന ചരിഞ്ഞ നിലയിൽ; മരണകാരണം തേടി വനം വകുപ്പ്

0

തൃശൂർ പീച്ചി കൊമ്പഴ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സോളർ വൈദ്യുത വേലിയിൽ തട്ടിയ നിലയിലാണ് ആനയുടെ ജഡം കണ്ടത്. ആനയ്ക്ക് അപായം സംഭവിക്കാനുള്ള വൈദ്യുതി, ഈ ലൈനിൽ ഇല്ല. പക്ഷേ, വൈദ്യുതി കമ്പികൾക്കിടയിൽ ആന കുടുങ്ങിയതാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. വന്യജീവി ശല്യം രൂക്ഷമായിട്ടുള്ള പ്രദേശമാണിത്. വൈദ്യുത വേലിയിൽ തൊട്ടാൽ ഉടൻ ആനകൾ പിൻമാറുകയാണ് പതിവ്. പക്ഷേ, ഇവിടെ ആനയ്ക്ക് പിൻമാറാൻ കഴിയാത്ത രീതിയിൽ കമ്പികൾക്കിടയിൽ കുടുങ്ങുകയായിരുന്നു.

Leave A Reply

Your email address will not be published.