ടിനി ടോമിനെയും താരസംഘടനയെയും ശക്തമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

0

താരസംഘടനയായ അമ്മയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവരുന്നത്.

‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വച്ചെടുത്ത ചിത്രം നടന്‍ ടിനി ടോം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നടന്‍ ടിനി ടോമിനെ വിമര്‍ശിച്ചും ഫോട്ടോയ്ക്ക് കീഴിലായി സംഘടനയോടും സംഘടനയിലെ അംഗങ്ങളോടുമുള്ള എതിര്‍പ്പ് ശക്തമായ ഭാഷയില്‍ പ്രകടിപ്പിക്കുകയാണ് സോഷ്യല്‍മീഡിയ. ‘അമ്മ’ എന്ന സംഘടനയുടെ പേര് മാറ്റണമെന്നും സംഘടനയ്ക്ക് നട്ടെല്ലില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

‘അമ്മ’ എന്ന നാമത്തെ സംഘടന കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഇന്നലെ നടന്നത് ‘കോമഡി മീറ്റ്’ ആണെന്നും സോഷ്യല്‍ മീഡിയ ശക്തമായി ആരോപിക്കുന്നു. ഒപ്പം, ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഘടനാ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടപടി ഉണ്ടാകാതിരുന്നതിനെയും
ബംഗളുരു ലഹരിമരുന്ന് കേസുമായി പങ്കുള്ള ബിനീഷ് കോടിയേരിക്കെതിരെ നടപടി സ്വീകരിക്കാത്തതിലും നിവവധിപ്പേര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ബിനീഷിനോട് തത്ക്കാലം വിശദീകരണം തേടാമെന്ന മുകേഷിന്റെ നിലപാട് ഇന്നലെ മോഹന്‍ലാല്‍ അംഗീകരിച്ചു. ഈ നിലപാടില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് രംഗത്തുവന്ന സിദ്ദിഖ് ദിലീപിനെതിരെ നടപടിയെടുത്ത സംഘടനയില്‍ നിന്ന് ബിനീഷ് വിഷയത്തില്‍ ഇരട്ട നീതിയുണ്ടാകരുതെന്നും ആവശ്യപ്പെട്ടു. നടന്‍ ബാബുരാജും ബിനീഷിനെ പുറത്താക്കണമെന്ന സിദ്ദിഖിന്റെ അഭിപ്രായത്തോട് യോജിച്ചു.
എന്നാല്‍ ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വ്യത്യസ്തമാണെന്നും ദിലീപിനെതിരെ സംഘടനയില്‍ അംഗമായിരുന്ന നടി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇതെന്നുമായിരുന്നു മുകേഷിന്‍റെ അഭിപ്രായം.’അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിന്റെ തുടക്കം മുതല്‍ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന നിലപാടില്‍ തന്നെ ഉറച്ച്‌ നിന്ന സിദ്ദിഖ് തന്റെ നിലപാട് അംഗീകരിക്കാതെ വന്നതോടെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
എം.എല്‍.എമാരായ മുകേഷും ഗണേഷ് കുമാറും ബിനീഷിനെതിരെ നടപടിയെടുക്കുന്നതില്‍ ശക്തമായ വിയോജിപ്പാണ് യോഗത്തില്‍ അറിയിച്ചിരുന്നു. വനിതാ അഭിനേതാക്കള്‍ അടക്കമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ബിനീഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹത്തില്‍ നിന്നും രാജി ആവശ്യപ്പെണമെന്നുമുളള നിലപാടായിരുന്നു. ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച്‌ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ പാര്‍വ്വതി തിരുവോത്ത് നല്‍കിയ രാജി ‘അമ്മ’ സ്വീകരിച്ചിരുന്നു.
ഇന്നലെ കൊച്ചി ‘ഹോളിഡേ ഇന്‍” ഹോട്ടലില്‍ വച്ചു ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ മോഹന്‍ലാല്‍, ടിനിടോം, ബാബുരാജ്, രചന നാരായണന്‍കുട്ടി, മുകേഷ്, ശ്വേത മേനോന്‍, ഇടവേള ബാബു, സുധീര്‍ കരമന എന്നീ എക്സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.