പാക്കിസ്ഥാനിൽ 1,300 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം കണ്ടെത്തി

0

പാക്കിസ്ഥാനിലെ സ്വാത് ജില്ലയിൽ നിന്നും 1,300 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി.പാക്-ഇറ്റാലിയന്‍ പുരാവസ്തുഗവേഷകര്‍ സംയുക്തമായി മലമുകളിൽ നടത്തി വന്ന പര്യവേക്ഷണത്തിനിടെയാണ് ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ ലഭിച്ചത്.ഇതൊരു മഹാവിഷ്ണു ക്ഷേത്രമാണെന്നാണ് ഗവേഷകർ പറയുന്നു.

ഈ ക്ഷേത്രം ഷാഹി സാമ്രാജ്യകാലത്ത് ഹിന്ദുക്കൾ പണി കഴിപ്പിച്ചതാണ് . 850-1026 സി.ഇ. കാലഘട്ടത്തിലെ സാമ്രാജ്യമാണ് ഹിന്ദു ഷാഹി. ഇത് ഇന്നത്തെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, വടക്ക്പടിഞ്ഞാറന്‍ ഇന്ത്യ എന്നിവടങ്ങളില്‍ വ്യാപിച്ച് കിടന്നിരുന്നുതായും ഗവേഷകർ പറയുന്നു.ഗാന്ധാര സംസ്‌കാരത്തിന്റെ ഭാഗമായ ആദ്യത്തെ ക്ഷേത്രമാണ് സ്വാതില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഇറ്റാലിയന്‍ പുരാവസ്തുസംഘത്തിലെ ജോക്ടര്‍ ലൂക്ക പറഞ്ഞു.

Leave A Reply

Your email address will not be published.