എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ 

0

കൊല്ലം: കടയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇട്ടിവ ചാണപ്പാറ സ്വദേശി രഞ്ജിത്തിനെയാണ് സൗഹൃദം നടിച്ചു വശത്താക്കി പീഡിപ്പിച്ച കേസില്‍ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുകാര്‍ അറിയാതെ പ്രതി പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം പ്രതി നിരന്തരമായി വീട്ടില്‍ വരികയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. മാതാപിതാക്കള്‍ ഫോണ്‍ കണ്ടെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പപോഴാണ് പീഡന വിവരങ്ങളും മറ്റും പെണ്‍കുട്ടി പറയുന്നത്. മിക്ക ദിവസങ്ങളിലും വീട്ടില്‍ ആരുമില്ലെന്ന് ഫോണ്‍ വിളിച്ച്‌ ഉറപ്പ് വരുത്തിയ ശേഷം പ്രതി വീട്ടില്‍ എത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.