എ കെ ആന്റണി ഇത്തവണ വോട്ട് ചെയ്യാനെത്തില്ല

0

എ കെ ആന്റണി ഇത്തവണ വോട്ട് ചെയ്യാനെത്തില്ല

തിരുവനന്തപുരം:എ കെ ആന്‍റണി ഇത്തവണ വോട്ടു ചെയ്യാന്‍ കേരളത്തിലെത്തില്ല.കൊവിഡ് ബാധിതനായി രോഗമുക്തിക്ക് ശേഷം
ഡോ‌ക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വിശ്രമത്തിലാണ്.ഒരു മാസത്തെ കര്‍ശന വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.ആദ്യമായാണ് ആന്റണി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കുന്നത്.തിരുവനന്തപുരം നഗരസഭയിലെ ജഗതി വാര്‍ഡിലാണ് എ കെ ആന്റണിക്ക് വോട്ടുളളത്.
വോട്ട് ചെയ്യാന്‍ കഴിയാതെ പോയതില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാക്കളോടും സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയോടും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.എ കെ
ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയും കൊവിഡ് നെഗറ്റീവായ ശേഷം വിശ്രമത്തിലാണ്.

Leave A Reply

Your email address will not be published.