മ്യാന്‍മറിലെ ജനകീയ പ്രക്ഷോഭം : യാങ്കൂണ്‍, മാന്‍ഡലെ, നെയ്പീദോ എന്നിവിടങ്ങളില്‍ നിരോധനം ലംഘിച്ച് വന്‍ റാലികള്‍ നടന്നു

0

യാങ്കൂണ്‍ : മ്യാന്‍മറിലെ പട്ടാള അട്ടമറിക്കെതിരായ ജനകീയ പ്രക്ഷോഭത്തില്‍ പ്രധാന നഗരങ്ങളായ യാങ്കൂണ്‍, മാന്‍ഡലെ, നെയ്പീദോ എന്നിവിടങ്ങളില്‍ നിരോധനം ലംഘിച്ച് വന്‍ റാലികള്‍ നടന്നിരുന്നു. ജനാധിപത്യ നേതാവ് ഓങ് സാന്‍ സൂ ചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യാങ്കൂണില്‍ നടന്ന റാലി നഗരം കണ്ടതില്‍ ഏറ്റവും വലുതായിരുന്നു. സൂള്‍ പഗോഡയില്‍ പതിനായിരങ്ങള്‍ തടിച്ചുകൂടി.

അവിടേക്കു പുറപ്പെട്ട പൊലീസിനെയും പട്ടാളത്തെയും തടയുന്നതിനായി പ്രകടനക്കാര്‍ അവരുടെ വാഹനങ്ങള്‍ എന്‍ജിന്‍ തകരാറാണെന്നു വരുത്തി നടുറോഡില്‍ നിരത്തിയിട്ടു. തിങ്കളാഴ്ചത്തെ റാലിക്കിടെ പരുക്കേറ്റ ഒരു പ്രവര്‍ത്തകനും ഒരു പൊലീസുകാരനും ആശുപത്രിയില്‍ മരിച്ചിരുന്നു. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആരംഭിച്ച നിസ്സഹകരണ സമരത്തില്‍ അധ്യാപകരും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരും പങ്കെടുത്തു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.