ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന

0

ന്യൂഡല്‍ഹി : കഴിഞ്ഞ ജൂണില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. സംഘര്‍ഷത്തില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് വിഡിയോ പുറത്തുവിട്ടത്. സംഘര്‍ഷമുണ്ടായി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് റെജിമെന്റല്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കൊല്ലപ്പെട്ട സൈനികരെ മരണാനന്തര ബഹുമതികള്‍ നല്‍കി പ്രസിഡന്റ് ഷി ചിന്‍പിങ് അധ്യക്ഷനായ ചൈനീസ് മിലിട്ടറി കമ്മിഷന്‍ ആദരിച്ചതായാണ് റിപ്പോര്‍ട്ട്. ഗല്‍വാന്‍, പാംഗോങ് തടാകം, ഹോട്‌സ്പ്രിങ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അയവ് വന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പാംഗോങ് തടാകത്തില്‍നിന്നുള്ള സൈനിക പിന്മാറ്റം പൂര്‍ത്തിയായി. ഗല്‍വാനിലുള്‍പ്പെടെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ കമാന്‍ഡര്‍ തല ചര്‍ച്ച ശനിയാഴ്ച പത്ത് മണിക്ക് തുടങ്ങും.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.