മുന്‍കൂര്‍ ജാമ്യം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടി ഷെര്‍ലിന്‍ ചോപ്ര

0

മുംബൈ : വെബ്‌സൈറ്റില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് സൈബര്‍ പൊലീസ് കേസെടുത്തിരിക്കെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര മുന്‍കൂര്‍ ജാമ്യം തേടി. അപേക്ഷ ഹൈക്കോടതി 22ന് പരിഗണിക്കും. താന്‍ ചതിക്കപ്പെട്ടതാണെന്നും അറിവോ, അനുമതിയോ ഇല്ലാതെയാണ് വിഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ഷെര്‍ലിന്‍ ചോപ്ര പറയുന്നു.

അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണത്തില്‍ തന്റെ മനഃപൂര്‍വമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും രാജ്യാന്തരതലത്തിലുള്ള വെബ്‌സീരീസിന്റെ ഭാഗമായി പണം അടച്ചു കാണാവുന്ന ഷോയ്ക്കായി തയാറാക്കിയ ചില ദൃശ്യങ്ങള്‍ ചോര്‍ന്ന് മറ്റു വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്നും അവര്‍ അപേക്ഷയില്‍ വ്യക്തമാക്കുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.