വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇഷാന്‍ കിഷന്‍

0

ഇന്‍ഡോര്‍ : വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിന്റെ ആദ്യ ദിനമായ ഇന്ന്, മധ്യപ്രദേശിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇഷാന്‍ കിഷന്‍. ഓപ്പണറായിറങ്ങി വെറും 94 പന്തില്‍നിന്ന് 173 റണ്‍സ് നേടി. 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ജാര്‍ഖണ്ഡ് നേടിയ 422 റണ്‍സ്, ഏകദിന ഫോര്‍മാറ്റില്‍ ഒരു ആഭ്യന്തര ടീമിന്റെ ഉയര്‍ന്ന സ്‌കോറാണ്. 2010ല്‍ റെയില്‍വേസിനെതിരെ മധ്യപ്രദേശ് ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 412 റണ്‍സിന്റെ റെക്കോര്‍ഡാണ് തകര്‍ന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് കൂട്ടത്തകര്‍ച്ച നേരിട്ട് 18.4 ഓവറില്‍ 98 റണ്‍സിന് പുറത്തായതോടെ, ജാര്‍ഖണ്ഡ് 325 റണ്‍സിന്റെ കൂറ്റന്‍ വിജയവും സ്വന്തമാക്കി. ഇത് ലിസ്റ്റ് എ ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ വിജയമാണ്. മുന്നിലുള്ളത് 1990ല്‍ ഡിവോണിനെതിരെ സോമര്‍സെറ്റ് നേടിയ 346 റണ്‍സിന്റെ വിജയം മാത്രം. വിജയ് ഹസാരെ ട്രോഫിയില്‍ 2018ല്‍ സിക്കിമിനെതിരെ ബിഹാര്‍ നേടിയ 292 റണ്‍സ് വിജയത്തിന്റെ റെക്കോര്‍ഡും ജാര്‍ഖണ്ഡ് സ്വന്തമാക്കി.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.