യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കി മികച്ച സ്ഥാനാര്‍ഥികളെ സിപിഐ മല്‍സരിപ്പിക്കുമെന്ന് കെ.ഇ. ഇസ്മയില്‍

0

പാലക്കാട് : യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കി മികച്ച സ്ഥാനാര്‍ഥികളെ സിപിഐ മല്‍സരിപ്പിക്കുമെന്ന് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയില്‍ പറയുന്നു. മൂന്നുതവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന മാനദണ്ഡത്തില്‍ വിട്ടുവീഴ്ചയില്ല. പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാരിനെ ബാധിക്കില്ലെന്നും പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയതാല്‍പര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ അവസരങ്ങള്‍ എല്ലാവര്‍ക്കും നല്‍കുന്നതിനാണ് മാനദണ്ഡം വച്ചതെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കെഇ ഇസ്മയില്‍ വ്യക്തമാക്കി.

അതേസമയം പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാരിന്റെ മികവിന് മങ്ങലേല്‍പ്പിക്കില്ല. എവിടെങ്കിലും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി ലഭിച്ചെന്ന് പറയുന്നതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയതാല്‍പര്യമാണെന്നും കെ.ഇ. ഇസ്മയില്‍ പറഞ്ഞു. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പൊതുസ്വതന്ത്രന്‍ ആവശ്യമില്ലെന്നും ഇതുവരെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചവരാണ് ജയിച്ചതെന്നും അദ്ദേഹം പറയുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

 

Leave A Reply

Your email address will not be published.