പിഎസ്‌സിക്കു വിടാത്ത തസ്തികകളില്‍ മാത്രമേ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുള്ളുവെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് ഉദ്യോഗാര്‍ഥികള്‍

0

കോഴിക്കോട് : പിഎസ്‌സിക്കു വിട്ട തസ്തികകളില്‍ മാത്രമല്ല, നിലവില്‍ റാങ്ക് പട്ടിക നിലനില്‍ക്കുന്ന തസ്തികകളിലും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതായി ഉദ്യോഗാര്‍ഥികള്‍. പിഎസ്സിക്കു വിട്ട എല്‍ഡിവി (ഡ്രൈവര്‍) തസ്തികയില്‍ റാങ്ക് പട്ടിക നിലനില്‍ക്കുമ്പോഴാണു വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ 51 താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്.

സാമ്പത്തികബാധ്യത മൂലം സ്ഥിരനിയമനം സാധ്യമല്ലെന്നു റാങ്ക് പട്ടികയിലുള്ളവരോടു പറഞ്ഞശേഷമായിരുന്നു സ്ഥിരപ്പെടുത്തല്‍. ശമ്പളം നല്‍കേണ്ടതു തദ്ദേശസ്ഥാപനങ്ങളായതിനാല്‍ സര്‍ക്കാരിന് അധികച്ചെലവുണ്ടാകില്ലെന്നു ന്യായീകരിക്കുകയും ചെയ്തിരുന്നു. വ്യവസായവാണിജ്യ വകുപ്പിലും സ്ഥിരപ്പെടുത്തലുണ്ടായി. 6 ലാസ്റ്റ് ഗ്രേഡ്, 2 എല്‍ഡി ക്ലാര്‍ക്ക്, 2 ഡ്രൈവര്‍ അടക്കം 10 പേരെയാണ് അവിടെ സ്ഥിരപ്പെടുത്തിയത്.

എന്നാല്‍ ഈ 3 തസ്തികകളിലും റാങ്ക് പട്ടിക നിലവിലുണ്ട്. സ്റ്റാഫ് നഴ്‌സ് റാങ്ക് പട്ടിക നില നില്‍ക്കുമ്പോഴാണു പരിയാരം, പാലക്കാട് മെഡിക്കല്‍ കോളജുകളില്‍ താല്‍ക്കാലിക നഴ്‌സുമാരെ സ്ഥിരപ്പെടുത്തിയത്. മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ നേരത്തേ ഉണ്ടായിരുന്ന താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയെന്നാണു വിശദീകരിക്കുന്നത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.