വാഷിങ്ടന്‍ : കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പൊരുതാന്‍ യുഎസ് പാരിസ് ഉടമ്പടിയില്‍ വീണ്ടും ചേര്‍ന്നു. ദോഷകരമായ കാര്‍ബണ്‍ പുറംതള്ളല്‍ അടുത്ത മൂന്നു വര്‍ഷം കൊണ്ട് കാര്യമായി കുറയ്ക്കുന്നതിനും നടപടിയെടുക്കുമെന്നും ജോ ബൈഡന് സര്‍ക്കാര്‍ വ്യക്തമാക്കി. നവംബറില്‍ ഗ്ലാസ്കോയിലാണ് അടുത്ത കാലാവസ്ഥാ ഉച്ചകോടി.
ഏപ്രില്‍ 22ന് യുഎസ് ആതിഥ്യമരുളുന്ന ആഗോള നേതൃസംഗമത്തില്‍ ബൈഡന് സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തുന്നതാണ്. വിനാശകരമായ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പൊരുതാന്‍ 2015ല്‍ പാരിസില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ 200 രാജ്യങ്ങള്‍ ചേര്‍ന്ന് തീരുമാനിച്ച് ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍, ഇതു യുഎസ് താല്പര്യത്തിനു ഹാനികരമാണെന്നു പറഞ്ഞ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരാറില്‍ നിന്നു പിന്നീട് പിന്മാറിയിരുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1