എന്‍ജിന്‍ തകരാറുണ്ടായതിനെ തുടര്‍ന്ന് ചിറകുകള്‍ക്കു തീപിടിച്ച വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

0

ബ്രൂംഫീല്‍ഡ് (കൊളറാ ഡോ) : 231 യാത്രക്കാരും 10 ജീവനക്കാരുമായി യുഎസിലെ ഡെന്‍വറില്‍നിന്നു ഹൊണോലുലുവിലേക്ക് പറന്നുയര്‍ന്നതിനു പിന്നാലെ എന്‍ജിന്‍ തകരാറുണ്ടായതിനെ തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 777-200 വിമാനം ഡെന്‍വര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. പറക്കുമ്പോള്‍ വിമാനത്തിന്റെ വലത്തെ എന്‍ജിന്‍ തകരാറിലാവുകയും ചിറകുകള്‍ക്കു തീപിടിക്കുകയുമായിരുന്നു.

ഇതോടെ, യാത്രക്കാര്‍ മാത്രമല്ല, ആകാശത്ത് സ്‌ഫോടനം കണ്ട നഗരവാസികളും പരിഭ്രാന്തരായി. എന്‍ജിന്റെ ഏതാനും ഭാഗങ്ങള്‍ മൈതാനത്തും റോഡിലും പതിച്ചിരുന്നു. എന്‍ജിനെ പൊതിഞ്ഞുള്ള ഫൈബര്‍ ഗ്ലാസ് കവചത്തിന്റെ ഭാഗങ്ങളാണ് താഴേക്കു പതിച്ചതെന്നും അവയില്‍ നല്ലപങ്കും അന്തരീക്ഷത്തില്‍ തന്നെ കത്തിച്ചാമ്പലായെന്നും അധികൃതര്‍ വ്യക്തമാക്കി.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.