തിരഞ്ഞെടുപ്പ് ദിവസം കേരളത്തിലേക്ക് എത്തിക്കാന്‍ സൂക്ഷിച്ചിരുന്ന വന്‍ സ്പിരിറ്റ് ശേഖരം എക്സൈസ് പിടികൂടി
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കേരളത്തിലേക്ക് എത്തിക്കാന്‍ സൂക്ഷിച്ചിരുന്ന വന്‍ സ്പിരിറ്റ് ശേഖരം എക്സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഒാഫിസര്‍ സി. സെന്തില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ പിടികൂടി. തമിഴ്നാട് തിരുവെളളൂരിലെ ഗോഡൗണില്‍ 352 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 21,000 ലീറ്റര്‍ സ്പിരിറ്റാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ തൃശൂര്‍, ആലുവ സ്വദേശികളായ 3 മലയാളികള്‍ രക്ഷപ്പെട്ടു.
ഇവരെക്കുറിച്ച് എക്സൈസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. തിരുവെളളൂര്‍ വെങ്കല്‍ പൊലീസിന്റെ സഹായത്തോടെ ഞായറാഴ്ച പതിനൊന്നോടെ ആരംഭിച്ച റെയ്ഡ് 4 മണിക്കൂറിലധികം നീണ്ടു. എക്സൈസ് ഐബി ഇന്‍സ്പെക്ടര്‍ വി.അനൂപ്, എക്സൈസ് ഡ്രൈവര്‍ ജെ. സത്താര്‍, വെങ്കല്‍ പൊലീസ് സിഐ പി. തെന്നരശ്, എസ്ഐ എം. ഇളവരശന് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കേന്ദ്രത്തില്‍നിന്ന് തമിഴ് മലയാളികളായ അമ്പത്തൂരിലെ വെങ്കിടേഷ്, രാജ്കുമാര്, ബാബു, റായ്പുരം ഹാരീസ്, തിരുവല്ലൂര്‍ രവി, തിരുവള്ളൂര്‍ ഭക്തവല്‍സലം എന്നിവരെ അറസ്റ്റു ചെയ്തു.
ഈ മാസം 5ന് തൃശൂരില്‍ ആഡംബര വാഹനത്തിലെത്തിയ സ്പിരിറ്റിന്റെ ഉറവിടം തേടിയുളള ഐബി ഉദ്യോഗസ്ഥരുടെ അന്വേഷണമാണ് വെങ്കല്‍ സൂക്ഷിപ്പുകേന്ദ്രത്തില്‍ എത്തിച്ചത്. സംഘം കേന്ദ്രത്തിലെത്തുമ്പോള്‍ കേരളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുപോകാനുള്ള വാഹനം കാത്തിരിക്കുകയായിരുന്നു പിടിയിലായവരെന്ന് വെങ്കല്പൊലീസ് അധികൃതര്‍ വ്യക്തമാക്കി. മലയാളികളായ ഇടപാടുകാര്‍ ഓടിരക്ഷപ്പെട്ടതോടെ ബാക്കിയുളളവരെ പിടികൂടി സ്പിരിറ്റു കസ്റ്റഡിയിലെടുത്തയായും പൊലീസ് അറിയിച്ചു. രണ്ട് ആഡംബര വാനുകളുകളും പിടികൂടിയിരുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1