കേരളത്തിന് വിജയ് ഹസാരെ ട്രോഫിയില്‍ 284 റണ്‍സ് വിജയലക്ഷ്യം

0

ബെംഗളൂരു : കേരളത്തിന് വിജയ് ഹസാരെ ട്രോഫിയില്‍ 284 റണ്‍സ് വിജയലക്ഷ്യം. അവസാന മൂന്ന് ഓവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ അഞ്ച് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്. സ്‌കോര്‍: യുപി- 49.4 ഓവറില്‍ 283 റണ്‍സിന് പുറത്തായി. അഭിഷേക് ഗോസ്വാമി (68 പന്തില്‍ 54), പ്രിയം ഗര്‍ഗ് (59 പന്തില്‍ 57), അക്ഷദീപ് നാഥ് (60 പന്തില്‍ 68) എന്നിവരുടെ അര്‍ധസെഞ്ചുറിയുടെ ബലത്തിലാണ് യുപി ഭേദപ്പെട്ട നിലയിലെത്തിയത്.

നാലാം വിക്കറ്റില്‍ ഗര്‍ഗും അക്ഷദീപും ചേര്‍ന്ന് 79 റണ്‍സാണ് യുപി ഇന്നിങ്‌സിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇരുവരും അനായാസം യുപിയെ 300 കടത്തുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ 43ാം ഓവറില്‍ ഗര്‍ഗിനെ റണ്ണൗട്ടാക്കി ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഉപേന്ദ്ര യാദവിനെയും സച്ചിന്‍ സഞ്ജുവിന്റെ കൈകളില്‍ എത്തിച്ചു. എങ്കിലും ഒരറ്റത്ത് അക്ഷദീപ് ഉറച്ചുനിന്നു. 47ാം ഓവറില്‍ സമീര്‍ ചൗധരിയെ നിധീഷ് പുറത്താക്കി.

ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ തകര്‍പ്പന്‍ സ്‌പെല്‍. 48ാം ഓവറില്‍ ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറിനെ റോജിത്തിന്റെ കൈകളില്‍ എത്തിച്ച ശ്രീ, അതേ ഓവറില്‍ തന്നെ മൊഹ്സിന്‍ ഖാനെ ക്ലീന്‍ ബൗള്‍ഡാക്കി. 50 ഓവറില്‍ അക്ഷദീപിനെയും ശിവം ശര്‍മയെയും പുറത്താക്കി ശ്രീശാന്ത് യുപിയുടെ പതനം പൂര്‍ത്തിയാക്കി.

കരണ്‍ ശര്‍മ (58 പന്തില്‍ 34), റിങ്കു സിങ് (26), ഉപേന്ദ്ര യാദവ് (7 പന്തില്‍ 12), സമീര്‍ ചൗധരി (7 പന്തില്‍ 10), ഭുവനേശ്വര്‍ കുമാര്‍ (3 പന്തില്‍ 1), മൊഹ്സിന്‍ ഖാന്‍ ( 2 പന്തില്‍ 6), ശിവം ശര്‍മ (5 പന്തില്‍ 7) എന്നിങ്ങനെയാണ് മറ്റു യുപി ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍. കാര്‍ത്തിക് ത്യാഗി (പൂജ്യം*) പുറത്താകാതെ നിന്നു. കേരളത്തിനായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ടു വിക്കറ്റും നിധീഷ്, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.