കൊല്‍ക്കത്ത : ഇന്ധനവിലയില്‍ വിലക്കുറവ് പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍. ഞായറാഴ്ചയാണ് നികുതി ഇനത്തില്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ കുറയ്ക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അര്‍ധരാത്രിയോടെ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര അറിയിച്ചു. ഇന്ധനവില വര്‍ധനവില്‍ വലഞ്ഞ ജനത്തിന് ഈ നീക്കം ആശ്വാസമാകുമെന്നും അമിത് മിത്ര പ്രതികരിച്ചു.
മുംബൈയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് പെട്രോളിന് രേഖപ്പെടുത്തിയിരിക്കുന്നത്, 97 രൂപ. ഡീസല്‍ വിലയാകട്ടെ 88 കടന്നു. കേരളത്തില്‍ പെട്രോള്‍ വില ലീറ്ററിന് 91.05 രൂപയും ഡീസലിന് 85.7 രൂപയുമായി. അതേസമയം ഇന്ധനവില വര്‍ധനവില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്നത്. വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ശനിയാഴ്ച ബന്ദും മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1