പുതുച്ചേരിയില്‍ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍
ചെന്നൈ : പുതുച്ചേരിയില്‍ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു. മുഖ്യമന്ത്രി വി. നാരായണസാമി രാജിവച്ചു. രാജ്നിവാസിലെത്തി അദ്ദേഹം ലഫ്. ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. കൂടാതെ തനിക്കൊപ്പം മന്ത്രിമാരും കോണ്‍ഗ്രസ്, ഡിഎംകെ, സ്വതന്ത്ര എംഎല്‍എമാരും രാജി സമര്‍പ്പിച്ചതായി എന്‍. നാരായണസാമി പറഞ്ഞു.
അതേസമയം ബിജെപിയും ഓള് ഇന്ത്യന്‍ എന്‍.ആര് കോണ്‍ഗ്രസും ചേര്‍ന്നാണ് സര്‍ക്കാരിനെ അട്ടിമറിച്ചതെന്ന് രാജിക്ക് ശേഷം മുഖ്യമന്ത്രി ആരോപിച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശം നല്കിയ സ്പീക്കറുടെ നടപടി തെറ്റാണെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും നാരായണസാമി പറഞ്ഞു. പുതുച്ചേരിയിലെ ജനങ്ങള്‍ ഇവരെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1