മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിതി അതീവഗുരുതരം വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കുന്നതു പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ FEATUREDNATIONAL

0

മുംബൈ : മഹാരാഷ്ട്രയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം ഏഴായിരം അടുക്കുമ്പോള്‍ കോവിഡ് സ്ഥിതി അതീവഗുരുതരമാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. രോഗികളുടെ എണ്ണത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ധന രണ്ടാം രോഗവ്യാപന തരംഗമാണോ എന്നറിയാന്‍ എട്ടു മുതല്‍ 15 ദിവസം വരെയെടുക്കുമെന്നും ഉദ്ധവ് പറഞ്ഞു. അടുത്ത എട്ടു മുതല്‍ 15 ദിവസം ഇപ്പോഴത്തെ നിലയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ‘ഒരു ലോക്ഡൗണ്‍ അനിവാര്യമാണോ? നിങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറിയാല്‍ അടുത്ത എട്ടു ദിവസത്തിനുള്ളില്‍ നമുക്ക് അറിയാന്‍ കഴിയും. ലോക്ഡൗണ്‍ വേണ്ടാത്തവര്‍ മാസ്‌ക് ധരിക്കും. ലോക്ഡൗണ്‍ വേണ്ടവര്‍ ധരിക്കാതിരിക്കും. അതുകൊണ്ട് എല്ലാവരും മാസ്‌ക് ധരിച്ച് ലോക്ഡൗണ്‍ ഒഴിവാക്കണം.’ – ഉദ്ധവ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമാണോ എന്ന് 8-15 ദിവസത്തിനുള്ളില്‍ അറിയാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നു മാസത്തോളം രോഗികളുടെ എണ്ണം കുറവായിരുന്ന മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 6,000 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച അത് 6,971 ആയി. 35 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയില്‍ മാത്രം 921 പേര്‍ക്കാണു ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. അമരാവതി, അകോല എന്നിവിടങ്ങളില്‍ ഒരു ദിവസം സമയം നല്‍കിയ ശേഷം ആവശ്യമെങ്കില്‍ ലോക്ഡൗണും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

രാഷ്ട്രീയവും മതപരവും സാമൂഹികവുമായ കൂടിച്ചേരലുകള്‍ നിരോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്ധവ് പറഞ്ഞു. പാര്‍ട്ടി വളര്‍ത്തിയാല്‍ മതി, കൊറോണ വളര്‍ത്തേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. അമരാവതി ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ ഒരാഴ്ച ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.