അ​തി​ര്‍​ത്തി​യി​ല്‍ നേ​പ്പാ​ള്‍ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ​യാ​ള്‍ മ​രി​ച്ചു

0

ന്യൂ​ഡ​ല്‍​ഹി: ഉത്തര്‍പ്രദേശിലെ ഇ​ന്ത്യ-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ച്‌ നേ​പ്പാ​ള്‍ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ​യാ​ള്‍ മ​രി​ച്ചു. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം നേ​പ്പാ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​യ ഗോ​വി​ന്ദ(26)​ആ​ണ് മ​രി​ച്ച​ത്.

നേ​പ്പാ​ള്‍ പോ​ലീ​സു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ള്‍​ക്ക് വെ​ടി​യേ​റ്റ​ത്. കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ അ​തി​ര്‍​ത്തി​യി​ലെ ഇ​ന്ത്യ​ന്‍ മേ​ഖ​ല​യി​ലേ​ക്ക് ഓ​ടി ര​ക്ഷ​പെ​ട്ടു. മ​റ്റൊ​രാ​ളെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ യുപി പോലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave A Reply

Your email address will not be published.