ഇനി ബ്രീത്ത് അനലൈസറില്‍ ശബ്ദം മാത്രമല്ല ചിത്രവും പതിയും

0

ദ്യപിച്ച്‌ വണ്ടിയോടിക്കുന്നവരുടെ ശബ്ദം മാത്രമല്ല ഫോട്ടോയും കൂടി ബ്രീത്ത് അനലൈസറില്‍ ഇനി പതിയും. ഇതിന്റെ ഭാഗമായി ക്യാമറയും പ്രിന്ററും കളര്‍ ടച്ച്‌ സ്‌ക്രീനുമുള്ള ബ്രീത്ത് അനലൈസറുകള്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന പൊലീസ്. നാല് മെഗാപിക്‌സല്‍ ശേഷിയുള്ള വൈഡ് ആംഗിള്‍ ക്യാമറയുള്ള ബ്രീത്ത് അനലൈസറുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടി നടക്കുകയാണ്.

പുതിയ ഉപകരണം വരുന്നതോടെ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ഡ്രൈവിങ് ലൈസന്‍സ് നമ്ബര്‍, വാഹന രജിസ്‌ട്രേഷന്‍ നമ്ബര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫീസറുടെ പേര്, ഓഫീസറുടെയും ഡ്രൈവറുടെയും ഒപ്പ് എന്നിവയടങ്ങിയ രസീതും ലഭിക്കും.

രസീതിന്റെ അടിസ്ഥാനത്തില്‍ നേരിട്ടോ ഓണ്‍ലൈനായോ 15 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കാം. വാഹനമോടിച്ചയാളിന്റെ ചിത്രമടക്കമുള്ള വിവരങ്ങള്‍ പ്രത്യേക ഫയലായി ബ്രീത്ത് അനലൈസറിലെ മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കാം. പിന്നീട് ഈ വിവരങ്ങള്‍ കംപ്യൂട്ടറിലേക്ക് മാറ്റും.

Leave A Reply

Your email address will not be published.