ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം; പൂജാര പുറത്ത്

0

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 205 റണ്‍സ് മറികടക്കാനായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാമത്തെ വിക്കറ്റും നഷ്ടമായി.

രണ്ടാം ദിനം തുടക്കത്തില്‍ തന്നെ പതിനേഴ് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയെ ലീച്ച്‌ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇരുപത്തിനാലാം ഓവറില്‍ ടീം സ്‌കോര്‍ നാല്‍പതിലെത്തിയപ്പോഴാണ് പൂജാര വീണത്.

നേരത്തെ മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ, വ്യാഴാഴ്ച കളി നിര്‍ത്തുമ്ബോള്‍ ഒരു വിക്കറ്റിന് 24 റണ്‍സെടുത്തിരുന്നു. അക്കൗണ്ട് തുറക്കുംമുമ്ബ് ശുഭ്മാന്‍ ഗില്‍ (0) എല്‍ബി ആയി.

Leave A Reply

Your email address will not be published.