ഇഡിയുടെ ഭീഷണി വടക്കേ ഇന്ത്യയില്‍ മതി; ചോദ്യം ചെയ്യലിന് ആരും ഹാജരാകില്ല: തോമസ് ഐസക്ക്
തിരുവനന്തപുരം: കിഫ്ബിയിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചവര്‍ ഹാജരാകില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇഡി ഭീഷണിപ്പെടുത്തുന്നുവെന്നും അതൊക്കെ വടക്കേ ഇന്ത്യയില്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.
കേസിന് പിന്നില്‍ രാഷ്ട്രിയ ഇടപെടലാണ്. കേസിനെ സര്‍ക്കാര്‍ നിയമപരമായി നേരിടും. ഇഡിയുടെ ആവശ്യത്തെ അനുസരിക്കേണ്ട ബാധ്യതയില്ല. ഇഡിയുടെ നീക്കം തെരഞ്ഞെടുപ്പ് പെരുമാറ്റ് ചട്ടത്തിന്റെ ലംഘനമാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. അതേസമയം, കിഫ്ബി ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കേസെടുക്കും. സിഇഒയുടെ പരാതിയിലാണ് കേസെടുക്കുക. തുടര്‍ നടപടികള്‍ വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്. കിഫ്ബി സിഇഒ ചോദ്യം ചെയ്യലിനും ഹാജരാകില്ല.