യുവ കള്ളന്മാരുടെ പുത്തന്‍ രീതിയറിഞ്ഞ് കണ്ണുതള്ളി പൊലീസ്

0

തൃശൂര്‍: തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 75ഓളം വ്യാപാരസ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ മൂന്ന് പേരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍മാരായ ബിജോ അലക്സാണ്ടര്‍, അനീഷ് വി കോര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്നാട്ടിലെ ആനമലയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും മോഷണമുതലുകളായ വിലകൂടിയ 55 ഓളം മൊബൈല്‍ഫോണുകളും, ടാബുകളും കണ്ടെടുത്തു. പാലക്കാട് ചിറ്റൂര്‍ സ്വദേശി നവാസ് (29), ചെര്‍പ്പുളശ്ശേരി കോറ്റ തൊടി വീട്ടില്‍ മുഹമ്മദ്‌ ബിലാല്‍ എന്ന മുന്ന (20), തമിഴ്നാട് ട്രിച്ചി ലാല്‍ഗുഡി അണ്ണാ നഗര്‍ കോളനിയില്‍ അരുണ്‍ കുമാര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

ചോദ്യം ചെയ്തതില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും മോഷണം നടത്തിയ മൂന്നു ബൈക്കുകളില്‍ പകല്‍സമയങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളില്‍ എത്തി നിരീക്ഷിച്ചശേഷം സ്ഥാപനങ്ങളുടെ ഷട്ടറിന് നടുവില്‍ ലോക്ക് ഇല്ലാത്ത കടകള്‍ ഏതെന്നു മനസ്സിലാക്കി ഷട്ടറിന് നടുവില് പിടിയില്‍ തുണി കെട്ടി വലിച്ച്‌ഗ്യാപ് ഉണ്ടാക്കി അകത്തു കയറി മോഷണം നടത്തുകയാണ് ഇവരുടെ രീതി. ഓരോ ഏരിയകളും കണ്ടുവെച്ച പരമാവധി സ്ഥാപനങ്ങളില്‍ മോഷണം നടത്തി, മുതലുകളുമായി അന്ന് പുലര്‍ച്ചെ തന്നെ തമിഴ്നാട്ടിലോട്ട് മടങ്ങുകയാണ് ഇവരുടെ രീതി.

ഇവരില്‍ നിന്നും തിരുവില്ലാമലയില്‍ നിന്നും മോഷണം നടത്തിയ മൊബൈല്‍ ഫോണുകളും ടാബുകളും കണ്ടെടുക്കുകയും തുടര്‍ന്ന് ചോദ്യം ചെയ്തതില്‍ ഇവര്‍ മണ്ണുത്തി, നടത്തറ, പട്ടിക്കാട്, ആലത്തൂര്‍, നെന്മാറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഇതേ മാതിരി 75ഓളം മോഷണങ്ങള്‍ നടത്തിയതായി സമ്മതിച്ചിട്ടുള്ളതാണ്. മോഷണം മുതലുകള്‍ വിറ്റ് കിട്ടുന്ന തുക മയക്കുമരുന്നിനും സ്ത്രീകള്‍ക്കും ആയിട്ടാണ് ഇവര്‍ കൂടുതലും ചെലവഴിച്ചിരുന്നത്.

Leave A Reply

Your email address will not be published.