രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,838 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

0

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,838 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,11,73,761 ആ​യി ഉ​യ​ര്‍​ന്നു.

അ​തേ​സ​മ​യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 13,819 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 1,08,39,894 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്. 1,76,319 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 113 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 1,57,548 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് 1,80,05,503 പേ​ര്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു.

Leave A Reply

Your email address will not be published.