ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനുശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകള്‍. ഇവര്‍ കസ്റ്റഡിയില്‍ ഇല്ലെന്നാണ് പോലീസ് അറിയിച്ചത്. ഇവര്‍ ഇതുവരെ വീടുകളിലും എത്തിയിട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 163 കര്‍ഷകരുടെ പട്ടികയാണ് ഡല്‍ഹി പോലീസിന്റെ കൈയിലുള്ളത്. ഇതില്‍ നൂറിലധികം പേര് ജാമ്യത്തിലിറങ്ങി. മറ്റുള്ളവര്‍ തീഹാര്‍ ജയിലിലുണ്ട്.
കാണാതായ കര്‍ഷകരുടെ പേരുകള്‍ ഡല്‍ഹി പോലീസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവര്‍ ഇല്ലെന്നാണ് പോലീസ് അറിയിച്ചത്. ഇവര്‍ വീടുകളിലും തിരിച്ചെത്തിയിട്ടില്ല.