കൊച്ചി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ്. യുണിടാക് എംഡി സന്തോഷ് ഈപ്പന് വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി.
സ്വര്‍ണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പർ വഴിയാണ് സിംകാർഡ് കണ്ടത്തിയത്. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1,13,000 ലക്ഷം രൂപയായിരുന്നു വില.
ആറ് ഐഫോണുകൾ സന്തോഷ് ഈപ്പൻ വാങ്ങിനൽകിയിരുന്നു. അഞ്ച് ഐഫോണുകൾ നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ആറാമത്തെ ഐഫോണാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കോൺസൽ ജനറലിന് നൽകിയെന്നു പറയപ്പെടുന്ന ഫോണാണ് വിനോദിയുടെ കൈവശമുണ്ടായിരുന്നത്.