മെ​ട്രോ മാ​ന് പ​ക​രം സ​ഞ്ജു; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പോ​സ്റ്റ​റി​ൽ ശ്രീ​ധ​ര​ന്‍റെ ചി​ത്രം പാ​ടി​ല്ലെ​ന്ന് നി​ർ​ദേ​ശം

0

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പോ​സ്റ്റ​റു​ക​ളി​ൽ ഇ. ​ശ്രീ​ധ​ര​ന്‍റെ ചി​ത്രം പാ​ടി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. ശ്രീ​ധ​ര​ൻ ബി​ജെ​പി​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യെ​യും മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​നെ​യു​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഐ​ക്ക​ണാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഇ.​ശ്രീ​ധ​ര​ന് പ​ക​രം ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഐ​ക്ക​ണാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. കെ.​എ​സ്. ചി​ത്ര തു​ട​രും. ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ചി​ത്ര​യു​ടെ സ്മ്മ​തം തേ​ടി.

Leave A Reply

Your email address will not be published.