കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിന് തയാറാകുന്ന ട്വന്റി 20ക്ക് പിന്തുണയുമായി നടന് ശ്രീനിവാസന്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍ ട്വന്റി 20യില്‍ പ്രതീക്ഷയുണ്ടെന്നും ശ്രീനിവാസന് പ്രതികരിച്ചു.
ബിജെപിയില്‍ അംഗത്വമെടുത്ത ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യില്‍ എത്തിയിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നു. എന്നാൽ പല കാരണങ്ങള്‍ക്കൊണ്ടാണ് അവര്‍ക്ക് ബിജെപിയില്‍ പോകേണ്ടി വന്നതെന്നും ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ പ്രവേശനം നേടിയ സിനിമ താരങ്ങൾ ശരിയായ വഴിയിൽ തിരികെയെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നു. ഇന്ന് നടക്കുന്ന ട്വന്റി 20യുടെ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുമെന്നും ശ്രീനിവാസൻ അറിയിച്ചു.