സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സീ​ൻ ക്ഷാ​മം; സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണം

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സീ​ന് ക്ഷാ​മം. തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടു​മാ​ണ് കോ​വി​ഡ് വാ​ക്സീ​ന് ക്ഷാ​മം നേ​രി​ടു​ന്ന​ത്. വാ​ക്സീ​ന് ക്ഷാ​മം നേ​രി​ട്ട​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ഒ​രു ദി​വ​സം 10 പേ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സീ​ൻ ന​ൽ​കു​ന്ന​ത്. കോ​ഴി​ക്കോ​ട് 400 ഡോ​സ് ന​ൽ​കി​യി​രു​ന്ന​തി​ന് പ​ക​രം 100 ഡോ​സാ​ണ് ന​ല്‍​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച വാ​ക്സീ​ൻ എ​ത്തു​ന്ന​തോ​ടെ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കു​മെ​ന്ന് വാ​ക്സീ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

നി​ല​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് വാ​ക്‌​സി​ൻ ന​ൽ​കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്പോ​ട് ര​ജി​സ്ട്രേ​ഷ​നും നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Leave A Reply

Your email address will not be published.