ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ സ​താം​പ്ട​ണി​ൽ

0

മും​ബൈ: ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ ഇം​ഗ്ല​ണ്ടി​ലെ സ​താം​പ്ട​ണി​ൽ. ഇ​ന്ത്യ​യും ന്യൂ​സീ​ല​ൻ​ഡും ത​മ്മി​ലു​ള്ള പോ​രാ​ട്ടം സ​താം​പ്ട​ണി​ൽ ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ശു​ക്ല​യാ​ണ് അ​റി​യി​ച്ച​ത്.

ജൂ​ണ് 18 മു​ത​ൽ 22 വ​രെ​യാ​ണ് മ​ത്സ​രം. ജൂ​ണ്‍ 23 റി​സ​ർ​വ് ദി​ന​മാ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കി​വീ​സ് നേ​ര​ത്തേ​ത​ന്നെ ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​ന്പ​ര ജ​യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ഫൈ​ന​ൽ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

Leave A Reply

Your email address will not be published.