30 ലക്ഷത്തിന് മുകളില്‍ വസ്തുവകകളുണ്ടോ? പണിയുമായി ആദായ നികുതി വകുപ്പ് പുറകെയുണ്ട്

0
137

 

30 ലക്ഷത്തിനു മുകളില്‍ വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ആളുകളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഏതെങ്കിലും തരത്തിലുള്ള നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നറിയാനാണ് നിരീക്ഷണമെന്ന് സെന്‍ട്രല്‍ ബോ‍ര്‍‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.
സ്വന്തും നികുതിയും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ നികുതി വെട്ടിപ്പിന് ഉടമസ്ഥന്റെ പേരില്‍ കേസെടുക്കും. കഴിഞ്ഞ നവംബറില്‍ ബിനാമി ട്രാന്‍സാക്ഷന്‍സ് (നിരോധന) നിയമം നടപ്പാക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന് 621 സ്വത്ത് വിവരവും ചില ബാങ്ക് അക്കൌണ്ടുകളും കണ്ടുെകെട്ടി. ഈ കേസുകളില്‍ ഉള്‍പ്പെട്ട ആകെ തുക 1,800 കോടിയാണെന്നും സൂശീല്‍ ചന്ദ്ര പറഞ്ഞു.
അനധികൃത സമ്ബാദ്യങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബിനാമി ആസ്തികള്‍ കണ്ടെത്തുന്നതിനായി നികുതി വകുപ്പ് നിരവധി പ്രവൃത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ‍ര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here