കൊവിഡ് ബാധിച്ച് പൊലീസുകാരൻ മരിച്ചു.

കോട്ടയം:വീണ്ടും കോവിഡ് മരണം.  കൊവിഡ് ബാധിച്ച് കോട്ടയത്ത് പൊലീസുകാരൻ മരിച്ചു. തൊടുപുഴ സ്റ്റേഷനിലെ എസ്ഐ സികെ രാജുവാണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. ന്യുമോണിയ കാരണം വെൻറിലേറ്ററിലായിരുന്നു അദ്ദേഹം.

അധികാരം വീണ്ടെടുക്കാനുള്ള തയാറെടുപ്പിലാണ് ഇടതുപാര്‍ട്ടികള്‍.

അധികാരം വീണ്ടെടുക്കാനുള്ള തയാറെടുപ്പിലാണ് ഇടതുപാര്‍ട്ടികള്‍. മൂന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പ്രതീക്ഷ ഗ്രാമീണമേഖലയിലാണ്.തേജസ്വി യാദവ് അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയുടെ ഭാഗമാകില്ല. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍…

കുഞ്ഞുങ്ങൾ ഇന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക്;

കുഞ്ഞുങ്ങൾ ഇന്ന് അക്ഷര ലോകത്തേക്ക്.പതിവ് ആഘോഷങ്ങളില്ലാതെയാണ് കുഞ്ഞുങ്ങൾ ഇന്ന് വിദ്യാരംഭം കുറിക്കുന്നത്. പരമാവധി വീടുകളിൽ തന്നെ വിദ്യാരംഭം കുറിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.ഗുരുക്കന്മാർക്ക് പകരം ഇത്തവണ സ്വന്തം രക്ഷിതാവിൻ്റെ വിരലുകളാകും…

രാജസ്ഥാന് അവിസ്മരണീയ വിജയം.

അബുദാബി: രാജസ്ഥാന്  മിന്നുന്ന ജയം. മുംബൈയുടെ ബൗളിംഗ് നിരയെ ബെന്‍ സ്റ്റോക്സും സഞ്ജു സാംസണും ചേര്‍ന്ന് അടിച്ചുപറത്തി. ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടമായിരുന്നു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 195/5,…

കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോവിഡ് ബാധിച്ച് തിരുവന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുപ്പത്തിയേഴുകാരനായ കഴക്കൂട്ടം സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന വ്യക്തി, കോവിഡ് നെഗറ്റീവായി ഡിസ്ചാർജ്…

കപിൽദേവ് ആശുപത്രി വിട്ടു

മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം കപിൽദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായിരുന്നു.വ്യാഴാഴ്ച രാത്രിയാണ് കപില്‍ ദേവിനെ ഓഖ്‌ല ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റി…

ലോക്സഭയിൽ മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട തിരുമാളവനെതിരെ കേസ്.

ചെന്നൈ: ലോക്സഭയിൽ മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമറിയിച്ച എംപിയും വി.സി.കെ നേതാവുമായ തിരുമാളവനെതിരെ കേസ്. ചെന്നൈ പൊലീസിന് ബിജെപി തമിഴ്നാട് ഘടകമാണ് കേസു നൽകിയത്. മനുസ്മൃതിയുടെ സത്ത സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും…

എം.ശിവശങ്കറിൻ്റെ പണമിടപാട് സംബന്ധിച്ച വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്

കൊച്ചി: സ്വർണക്കടത്തു കേസിൽ  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ പണമിടപാട് സംബന്ധിച്ച വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്. ഇന്ന് പുറത്തു വന്ന വിവരങ്ങൾ ശിവശങ്കർ പണമിടപാടിൽ ഇടപെട്ടുവെന്നതിന് ആധാരമായി എൻഫോഴ്സ്മെൻ്റ്…

സലാഹുദ്ദീൻ കൊലയിൽ 4പേർ കൂടി പിടിയിൽ.

കണ്ണൂർ ‍: സലാഹുദ്ദീൻ കൊലയിൽ 4 പേർ കൂടി പിടിയിൽ. കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനായിരുന്ന സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ 4 ആർഎസ്എസ് പ്രവർത്തകരാണ് പിടിയിലായത്. മൊകേരി സ്വദേശി യാദവ്, ചെണ്ടയാട് സ്വദേശി മിഥുൻ, കോളയാട് സ്വദേശി രാഹുൽ, കണ്ണോത്ത്…

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.5694 പേർക്ക് സമ്പർക്കത്തിലുടെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.26 മരണങ്ങളാണ് കോവിഡ് മൂലം ഉണ്ടായത്.ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 1332 ആയി ഉയർന്നു.7649 പേര്‍ രോഗമുക്തി…