ചാര്‍ജ്ജറും എക്‌റ്റേണല്‍ ഫ്യൂവല്‍ ഫില്ലിംഗും ; ഐഡില്‍-സ്‌റ്റോപ്പ്-സ്റ്റാര്‍ട്ടര്‍; മെസ്‌ട്രോയും ഡ്യൂയറ്റും 125 സിസി മോഡലുമായി

0
46

ഗീയര്‍ലെസ് വാഹനങ്ങളുടെ രാജാക്കന്മാരായ ഹോണ്ടാ ആക്ടീവയോടും സുസുക്കി അക്‌സസിനോടും വിപണിയില്‍ ഏറ്റുമുട്ടാന്‍ ഹീറോയുടെ മെസ്‌ട്രോയും ഡ്യൂയറ്റും 125 സിസി പ്രീമിയം സ്‌കൂട്ടര്‍ സെഗ്‌മെന്റിലേക്ക് ഇറങ്ങുന്നു.

ടൂവീലര്‍ പ്രേമികളുടെ ഇഷ്ടം വ്യാപകമായി നേടിയിരിക്കുന്ന രണ്ടു സ്‌കൂട്ടറിന്റെയും പുതിയ വെര്‍ഷന്‍ ഡല്‍ഹിയില്‍ നടന്ന 2018 ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിച്ചത്. മെസ്‌ട്രോ എഡ്ജിന്റെയും ഡ്യൂയറ്റിന്റെയും 125 സിസി വെര്‍ഷന്‍ അവര്‍ പുറത്തിറക്കുന്ന ഏറ്റവും പുതിയതാണ്.

അതേസമയം 110 സിസി മോഡലില്‍ നിന്നും കാര്യമായ വ്യതിയാനമൊന്നുമില്ലാതെ ചില്ലറ കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രം വരുത്തിയാണ് 125 സിസി വിഭാഗം സ്‌കൂട്ടറുകളും വരുന്നത്. റിമോട്ടിനാല്‍ തുറക്കാവുന്ന രീതിയില്‍ പുറത്ത് ഡിസൈന്‍ ചെയ്തിരിക്കുന്ന ഫ്യൂവല്‍ ഫില്ലിംഗ് സംവിധാനമാണ് ഇവയില്‍ ഒന്ന്.

ബൂട്ട് ലൈറ്റും മൊബൈല്‍ ചാര്‍ജ്ജറും ഇതിനൊപ്പം ഫ്രണ്ട് ഡിസ്‌ക്ക് ബ്രേക്കുമുണ്ട്. 8.7 പിഎസ് ആണ് മാക്‌സിമം പവര്‍. ഹീറോ പോപ്പുലര്‍ ഐഡില്‍-സ്‌റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം ട്രാഫിക്കുകളില്‍ ഇന്ധനം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ചേര്‍ത്തിരിക്കുന്ന സൗകര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here