പോളോ ജിടിഐ ഹൈബ്രിഡുമായി ഫോക്‌സ്വാഗണ്‍ ഇന്ത്യയില്‍

0
35

പോളോ ജിടിഐ ഹൈബ്രിഡ് വാഹനത്തെ യൂറോപ്യന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണ്‍ ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിച്ചു. പോളോ ജിടിഐ ഇന്ത്യന്‍ ഹാച്ച്ബാക്കുകളില്‍ ഏറ്റവും കരുത്തുറ്റ മോഡലാണ് . ഹൈബ്രിഡ് മോഡലിനെയാണ് ഇപ്പോള്‍ പുറത്തിറക്കിയത്.

ഈ വാഹനത്തിന് 192 ബിഎച്ച്പി കരുത്തുല്പാദിപ്പിക്കുന്ന 1.8 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ് കരുത്തേകുന്നത്. ഗ്യാസോലിന്‍ ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജിങ് 141 കിലോവാട്ട് പവര്‍ ഉല്പാദിപ്പിക്കുന്ന എന്‍ജിനും ലഭിക്കുന്നുണ്ട്. ട്രാന്‍സ്മിഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് 7 സ്പീഡ് ഗിയര്‍ബോക്‌സും ലഭിക്കുന്നുണ്ട്.

മികവുറ്റ പെര്‍ഫോമന്‍സ്, മികച്ച രൂപകല്പന, സ്‌പോര്‍ടി ലുക്ക് എന്നിവയാണ് പോളോ ജിടിയുടെ പ്രധാന സവിശേഷത. പോളോ ജിടിഐ മികച്ച കരുത്ത് പ്രദാനം ചെയ്യുന്ന പ്രകൃതി സൗഹൃദ വാഹനമായതിനാല്‍ ഇന്ത്യയില്‍ മികച്ച വില്പന കാഴ്ചവെക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കമ്പനി. ഇഎസ്പി, എയര്‍ബാഗുകള്‍, എബിഎസ്, ഹില്‍ ഹോള്‍ഡ് ഫീച്ചര്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here