പ്രത്യേക പദവി ആവശ്യപ്പെട്ട് ഇന്ന് ആന്ധ്ര പ്രദേശില്‍ ബന്ദ്

0
48

അമരാവതി: പ്രത്യേക പദവി ആവശ്യപ്പെട്ട് ഇന്ന് ഇന്ന് ആന്ധ്ര പ്രദേശില്‍ സംസ്ഥാന വ്യാപകമായി ബന്ദ്. ആന്ധ്ര പ്രദേശ് പ്രത്യേക ഹോഡ സാധനാ സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു. അഭ്യര്‍ത്ഥന മാനിച്ച്‌ പ്രതിപക്ഷമായ വൈ എസ് ആര്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഇടതു പക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.
എന്നാല്‍ എന്‍ ചന്ദ്രബാബു നായിഡു നയിക്കുന്ന ടി ഡിപി ബന്ദില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ബന്ദുകള്‍ വികസനത്തെ തടസപ്പെടുത്തുമെന്നും അതിനാല്‍ ബന്ദുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇരട്ട നീതിയാണ് വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ റെഡ്ഢി ആരോപിച്ചു. നായിഡു പ്രതിപക്ഷ നേതാവായിരിക്കുമ്ബോള്‍ നിരവധി സന്ദര്‍ഭങ്ങളില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍ വികസനത്തെ തടയുമെന്ന് പറഞ്ഞ് ബന്ദിനെ എതിര്‍ക്കുകയാണെന്നും റെഡ്ഢി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here