ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ

0
140

ധാക്ക: ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയക്ക് അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ. സിയ ഓര്‍ഫനേജ് ട്രസ്റ്റിലേക്ക് സംഭാവനയായി ലഭിച്ച 2.52 ലക്ഷം യു.എസ് ഡോളര്‍ വിദേശപണം അപഹരിച്ചുവെന്ന കേസിലാണ് സിയക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ ലഭിച്ചത്. ഇതേ കേസില്‍ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു.

ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവാണ് സിയ. ശിക്ഷയ്‌ക്കെതിരെ അവര്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് സൂചന. എന്നാല്‍ വരുന്ന ഡിസംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് മത്സരിക്കാനാകില്ല. സിയക്കെതിരെ കെട്ടിച്ചമച്ച കേസാണ് ഇതെന്ന് ബി.എന്‍.പി ജനറല്‍ സെക്രട്ടറി ഫഖ്‌റുള്‍ ഇസ്ലാം അലംഗിര്‍ പറഞ്ഞു. കേസ് രാഷ്ട്രീയ പകപോക്കലാണെന്നും അപ്പീല്‍ നല്‍കുമെന്നും സിയയുടെ അഭിഭാഷകന്‍ ഖന്ദ്കര്‍ മഹബൂബ് ഹുസൈന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here