ബസ്‌ നിരക്കുവര്‍ധന : ‘എട്ടി’ന്റെ പണി മാര്‍ച്ച്‌ 1 മുതല്‍

0
280

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി, സ്വകാര്യ ബസുകളുടെ നിരക്കു വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. കുറഞ്ഞനിരക്ക്‌ ഏഴുരൂപയില്‍നിന്ന്‌ എട്ടാകും. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച്‌ ഒന്നുമുതല്‍ നിലവില്‍വരും.

വിദ്യാര്‍ഥികളുടെ കുറഞ്ഞനിരക്കില്‍ വര്‍ധനയില്ല. എന്നാല്‍, കുറഞ്ഞനിരക്കിനുശേഷമുള്ള വര്‍ധനയുടെ 25% വിദ്യാര്‍ഥികള്‍ക്കും കൂടും. വിദ്യാര്‍ഥികള്‍ക്കു 40 കി.മീ. വരെയുള്ള യാത്രയ്‌ക്കു പുതുക്കിയ നിരക്കില്‍ ഒരുരൂപയുടെ വര്‍ധനയേ ഉണ്ടാകൂ. വിദ്യാര്‍ഥികള്‍ക്കു പ്രായപരിധി നിശ്‌ചയിക്കില്ല. നിരക്കുവര്‍ധന അപര്യാപ്‌തമാണെന്നു ബസ്‌ ഉടമകള്‍ പ്രതികരിച്ചു. കുറഞ്ഞനിരക്ക്‌ 10 രൂപയാക്കണമെന്ന ആവശ്യത്തില്‍നിന്നു പിന്നോട്ടില്ല. ഇന്നു കൊച്ചിയില്‍ ബസ്‌ ഉടമകള്‍ യോഗം ചേരും. പുതുക്കിയ നിരക്കുകള്‍പ്രകാരം കിലോമീറ്ററിന്‌ 70 പൈസയായി വര്‍ധിക്കും. കുറഞ്ഞനിരക്ക്‌: ഓര്‍ഡിനറി-എട്ടുരൂപ, ഫാസ്‌റ്റ്‌ പാസഞ്ചര്‍-11, എക്‌സിക്യൂട്ടീവ്‌/സൂപ്പര്‍ എക്‌സ്‌പ്രസ്‌-15, സൂപ്പര്‍ ഡീലക്‌സ്‌-22, ഹൈടെക്‌ ലക്ഷ്വറി- 44, വോള്‍വോ-45 രൂപ.

നിലവിലെ കിലോമീറ്റര്‍ നിരക്ക്‌-പൈസയില്‍, പുതുക്കിയത്‌ ബ്രായ്‌ക്കറ്റില്‍, നിലവിലെ കുറഞ്ഞനിരക്ക്‌-രൂപയില്‍, പുതുക്കിയത്‌ ബ്രായ്‌ക്കറ്റില്‍ എന്ന ക്രമത്തില്‍.

ഓര്‍ഡിനറി/സിറ്റി: 64 (70), 7 (8)

സിറ്റി ഫാസ്‌റ്റ്‌: 68 (75), 7 (8)

ഫാസ്‌റ്റ്‌ പാസഞ്ചര്‍: 68 (75), 10 (11)

സൂപ്പര്‍ ഫാസ്‌റ്റ്‌: 72 (78), 13 (15)

സൂപ്പര്‍ എക്‌സ്‌പ്രസ്‌: 77 (85), 20 (22)

സൂപ്പര്‍ ഡീലക്‌സ്‌/സെമി സ്ലീപ്പര്‍: 90 (100), 28 (30)

ഹൈടെക്‌/എ.സി. ലക്ഷ്വറി: 110 (120), 40 (44)

വോള്‍വോ: 130 (145), 40 (45)

LEAVE A REPLY

Please enter your comment!
Please enter your name here