വിവാഹവാഗ്‌ദാനം നല്‍കി പീഡനം: യുവാവ്‌ പിടിയില്‍

0
31

വെള്ളിയാമറ്റം: വിവാഹവാഗ്‌ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ്‌ പോലീസിന്റെ പിടിയിലായി.

വെള്ളിയാമറ്റം പൂമാല മേത്തൊട്ടി തുരുത്തിപ്പള്ളില്‍ സോബിനാ(22)ണ്‌ പിടിയിലായത്‌. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നു കാഞ്ഞാര്‍ സി.ഐ: മാത്യു ജോര്‍ജ്‌, എസ്‌.ഐമാരായ പി.എം. ഷാജി, സാജന്‍ സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പിടികൂടിയത്‌.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here