അഞ്ചലില്‍ ഒരു വീട്ടിലെ നാലു പേര്‍ക്കു അയല്‍വാസിയുടെ വെട്ടേറ്റു

0
140

കൊല്ലം: വഴി തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചലില്‍ ഒരു വീട്ടിലെ നാലുപേര്‍ക്കു വെട്ടേറ്റു. അഞ്ചല്‍ ഏറത്താണു അയല്‍ വീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. ഏറം വിഷ്ണു സദനത്തില്‍ രവീന്ദ്രന്‍, ദിവാകരന്‍, ഇന്ദിര, വിഷ്ണു, എന്നിവര്‍ക്കാണു വെട്ടേറ്റത്. അയല്‍വീട്ടുകാരുമായി ഏറെ നാളായി വഴിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.

ഏതാനം നാള്‍മുമ്പ് പ്രശ്‌നം ഉണ്ടായപ്പോള്‍ അഞ്ചല്‍ പോലീസ് ഇടപെട്ടു പരിഹരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീടിനു സമീപത്തെ റോഡ് കോണ്‍ഗ്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു വീണ്ടും തര്‍ക്കം ഉണ്ടാകുകയും സംഘര്‍ഷത്തില്‍ അവസാനിക്കുകയുമായിരുന്നു. അയല്‍വാസിയായ മുരളിയുടെ മകന്‍ അനില്‍കുമാറാണു വെട്ടിയത് എന്ന് ഇവര്‍ പറയുന്നു.

സംഭവത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മറ്റു മൂന്നു പേരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ മുരളിക്കായുള്ള അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here